Call tollfree 1950

എല്ലാ പ്രവർത്തി ദിവസവും 10:00 AM മുതൽ 5:00 PM വരെ

മണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയം

ഇപ്പോൾ നിലവിലുള്ള നിയമസഭാ മണ്ഡലങ്ങളുടെ പുനർനിർണ്ണയത്തിനുള്ള പ്രക്രിയ 2002 ആഗസ്തിൽ ​ആരംഭിച്ചു. 2002 ൽ നിലവിലിരുന്ന ജനസംഖ്യാ കണക്ക്, ഭരണ സംവിധാനങ്ങൾ, വികസന പ്രവർത്തനങ്ങൾക്കുള്ള യൂണിറ്റുകൾ, ജില്ല തിരിച്ചുള്ള സ്ഥിതി വിവര കണക്ക് എന്നിവ പ്രാരംഭമായി ശേഖരിച്ചു. ആയതിനായുള്ള ബൃഹത്തായ സ്ഥിതിവിവരകണക്ക്, ഭൂപടങ്ങൾ എന്നിവ തയ്യാറാക്കുന്നതിനാവശ്യമായ പ്രയത്നം ഇലക്ഷൻ വകുപ്പ് നൽകി. 2005 ഏപ്രിൽ 10 വരെ സ്ഥാനം വഹിച്ച ശ്രീ.പി.ജെ.തോമസ്, 2005 ഏപ്രിൽ 11 മുതൽ സ്ഥാനമേറ്റ ശ്രീമതി നളിനി നെറ്റോ എന്നിവർ മണ്ഡല പുനർ വിഭജന കമ്മീഷന് ആവശ്യമായ സഹായങ്ങൾ നൽകി. പ്രസ്തുത കാലയളവിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ശ്രീ.എൻ.മോഹൻദാസ്, എക്സ്-ഒഫീഷ്യോ അംഗവും, താഴെപ്പറയുന്നവർ അസോഷിയേറ്റ് അംഗങ്ങളും ആയിരുന്നു.

ലോകസഭാംഗങ്ങൾ

നിയമസഭാംഗങ്ങൾ

  • 1. ശ്രീ. സി.കെ.ചന്ദ്രപ്പൻ
  • 2. ശ്രീ. പി.കരുണാകരൻ
  • 3. ശ്രീ. എൻ.എൻ.കൃഷ്ണദാസ്
  • 4. ശ്രീ. പി.രാജേന്ദ്രൻ
  • 5. ശ്രീ. പി.സി.തോമസ്
  • 1. ശ്രീ. എം.പി.ഗംഗാധരൻ
  • 2. ശ്രീ. കെ.എൻ.എ.ഖാദർ
  • 3. ശ്രീ. കോടിയേരി ബാലകൃഷ്ണൻ
  • 4. ശ്രീ. ബിനോയ് വിശ്വം
  • 5. ശ്രീ. പി.പി.ജോർജ്ജ്

സ്ഥിതിവിവരകണക്കുകൾ ക്രോഡീകരിച്ച ശേഷം മണ്ഡല പുനർനിർണ്ണയ കമ്മീഷൻ താഴെപ്പറയുന്ന തീയതികളിൽ തിരുവനന്തപുരത്തും ന്യൂഡെൽഹിയിലും വച്ച് വിശദമായ ചർച്ചകൾ അസോഷ്യേറ്റ് അംഗങ്ങളുമായി നടത്തി.

  • 1. 2004 നവംബർ 8
  • 2. 2004 ഡിസംബർ 21
  • 3. 2005 ജനുവരി 29
  • 4. 2005 ഫെബ്രുവരി 26
  • 5. 2005 മേയ് 13

മേൽപ്പറഞ്ഞതിൽ നാലാമത്തെ മീറ്റിംഗിന് ശേഷം കേരളത്തിൻറെ മണ്ഡല പുനർ നിർണ്ണയം സംബന്ധിച്ച കരട് കേന്ദ്ര-സംസ്ഥാന ഗസറ്റുകളിൽ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിനായി പ്രസിദ്ധപ്പെടുത്തി. കമ്മീഷൻ, താഴെപ്പറയുന്ന തീയതികളിലും സ്ഥലത്തും വച്ച് പൊതുജനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവയുടെ അഭിപ്രായങ്ങളും ആക്ഷേപങ്ങളും സ്വീകരിക്കുന്നതിനായി മൂന്നു പൊതുയോഗങ്ങൾ സംഘടിപ്പിച്ചു.

  • 1. 2005 ഏപ്രിൽ 23ന് കോഴിക്കോട്ട് കളക്ടറേറ്റ് കോൺഫറൻസ് ഹാൾ
  • 2. 2005 ഏപ്രിൽ 24ന് എറണാകുളം കളക്ടറേറ്റ് കോൺഫറൻസ് ഹാൾ
  • 3. 2005 ഏപ്രിൽ 26ന് തിരുവനന്തപുരം കളക്ടറേറ്റ് കോൺഫറൻസ് ഹാൾ

വിവിധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, വ്യക്തികൾ എന്നിവർ മേൽപ്പറഞ്ഞ മൂന്ന് യോഗങ്ങളിലും സംബന്ധിച്ചു. കമ്മീഷന് ധാരാളം അഭിപ്രായങ്ങളും ആക്ഷേപങ്ങളും ലഭിച്ചു. പ്രസ്തുത അഭിപ്രായങ്ങളും ആക്ഷേപങ്ങളും കമ്മീഷൻ വിശദമായി പരിശോധിക്കുകയും, അസോഷ്യേറ്റ് അംഗങ്ങളുമായി 2005 മേയ് 13 ന് നടന്ന അവസാന വട്ട ചർച്ചയ്ക്ക് ശേഷം 2005 മേയ് 16 ന് ഉത്തരവ് പുറപ്പെടുവിക്കുകയും, ആയത് 2005 മേയ് 31 ലെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. 2006 ൽ കേരള നിയമസഭയിലേയ്ക്ക് തെരഞ്ഞെടുപ്പ് നടന്നു എങ്കിലും 2009 ൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ മാത്രമാണ് പുതുക്കിയ മണ്ഡല പുനർനിർണ്ണയം നടപ്പിലാക്കിയത്.